Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ഇന്ത്യൻ  സ്‌കൂൾ; വിട പറച്ചിലിന്റെ വിതുമ്പൽ, പുതു ഘട്ടത്തിലേക്കുള്ള കുതിപ്പ്

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെ ഗ്രാജ്വേഷൻ ഡേയിൽ മുഖ്യാതിഥി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് സംസാരിക്കുന്നു.

ജിദ്ദ- പന്ത്രണ്ട് വർഷം കളിയും ചിരിയും പങ്കുവെച്ച് പഠിച്ച പ്രിയപ്പെട്ട വിദ്യാലയത്തോട് അവരത്രയും വിടവാങ്ങിയത് വിതുമ്പലോടെ. വികാരനിർഭരമായ നിരവധി നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ 12-ാം ക്ലാസ് വിദ്യാർഥികളുടെ ഗ്രാജ്വേഷൻ ഡേയിൽ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന 451 കുട്ടികളാണ് സർട്ടിഫിക്കറ്റുകൾ സ്വീകരിച്ച് അടുത്ത മാസം നടക്കുന്ന സി.ബി.എസ്.ഇ പരീക്ഷയ്ക്കുള്ള തയാറെടുപ്പുമായി സ്‌കൂളിനോട് ഗുഡ്‌ബൈ പറഞ്ഞത്. പലരും പഠനാനുഭവങ്ങളോടൊപ്പം കളിയനുഭവങ്ങളും നർമം ചാലിച്ച രസാനുഭവങ്ങളും പരസ്പരം പങ്കിട്ടു. ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും അവർ മിഴികൾ നിറച്ച് യാത്രാമൊഴി ചൊല്ലി. 
രക്ഷിതാക്കൾക്കും ഇത് നിരവധി അഭിമാന മുഹൂർത്തങ്ങൾ പകർന്നു. ഒമ്പത് മുതൽ 12 വരെ ബ്ലോക്കുകളിലെ മുഴുവൻ സ്റ്റാഫും ഗ്രാജ്വേഷൻ ചടങ്ങിന് സാക്ഷ്യം വഹിച്ചു. മാസ്റ്റർ മാസ് യൂനുസ് തയാറാക്കിയ ദ ഇയർ ഇറ്റ് വാസ് എന്ന ഷോർട്ട് വീഡിയോ പ്രദർശിപ്പിച്ചു. കഴിഞ്ഞ വർഷത്തെ വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലേക്കുള്ള ഹ്രസ്വ വീക്ഷണമായിരുന്നു വീഡിയോ. 


വീഴ്ചകളിൽ നിന്ന് മുന്നോട്ട് കുതിക്കുക, അനുഭവങ്ങളിൽ നിന്ന് ആർജവത്തോടെ പഠിക്കുക, ജീവിതത്തിന്റെ വെല്ലുവിളികളെ സുധീരം മറികടക്കുക -മുഖ്യാതിഥി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന്റെ ഉദ്‌ബോധനം, വിദ്യാർഥികൾ കരഘോഷത്തോടെ ഏറ്റുവാങ്ങി. സ്വപ്നങ്ങൾ സഫലീകരിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കോൺസൽ ജനറലിന്റെ പത്‌നി ഡോ.നാസ്‌നിൻ, സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഹയർബോർഡംഗം അബ്ദുൽ ഗഫൂർ ഡാനിഷ്, ഫരീദാ ബാനു ഡാനിഷ് എന്നിവരും സന്നിഹിതരായി. ഹെഡ്‌ബോയ് മാസ്റ്റർ ഫർഹാൻ മുഹമ്മദ് ഫഹീം, ഹെഡ്‌ഗേൾ ഹാനിയ ആയിശ എന്നിവർ തങ്ങളുടെ പ്രിയ അധ്യാപകരെക്കുറിച്ചും വിദ്യാർഥി ജീവിതത്തെക്കുറിച്ചും നടത്തിയ പ്രൗഢമായ പ്രഭാഷണവും ശ്രദ്ധേയമായി. പ്രിൻസിപ്പൽ ഡോ.നജീബ് ഖൈസ് സ്വാഗതവും ഗേൾസ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഫർഹ നന്ദിയും പറഞ്ഞു. 

 

Latest News