പാക് സുന്ദരികളുടെ വലയില്‍  കുടുങ്ങരുതെന്ന് സൈനികര്‍ക്ക് ഉപദേശം 

ന്യൂദല്‍ഹി:  ഇന്ത്യന്‍ സൈനികര്‍ക്ക് സുപ്രധാന നിര്‍ദേശം നല്‍കി സൈനിക മേധാവികള്‍. ഇന്ത്യയുടെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ പാക് സുന്ദരികള്‍ വിരിക്കുന്ന വലയില്‍ കുടുങ്ങരുതെന്ന സന്ദേശമാണ് സൈനികര്‍ക്ക് മേധാവികള്‍ നല്‍കിയിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നീക്കങ്ങളും സൈനിക രഹസ്യങ്ങളും ചോര്‍ത്താന്‍ പാക്കിസ്ഥാന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍, ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനികരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ദൗത്യങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. 
ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനികരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണിത്. ഇന്ത്യന്‍ വനിതകളുടെ പേരും വിലാസവും ഉപയോഗിച്ച് വ്യജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചും പാക്കിസ്ഥാന്‍ ചാരസംഘടന സൈനികരെ സമീപിക്കുന്നുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. 
ഇതിനോടകം നിരവധി വ്യാജ പ്രൊഫൈലുകളാണ് കണ്ടെത്തിയിരിക്കുന്നത്. പാക് ഇന്റലിജന്‍സ് ഏജന്‍സികളുടെ കെണികള്‍ സൂക്ഷിക്കണമെന്ന് പ്രതിരോധ മേഖലയിലെ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പ്രൈാഫൈലുകളില്‍ നിന്നും സൈനികരെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് നിരവധി റിക്വസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Latest News