Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ധർമടത്ത് ബോംബേറ്

കണ്ണൂർ- തലശേരിക്ക് സമീപം ധർമടത്ത് അക്രമണം തുടരുന്നു. ഇന്ന് പുലർച്ചെ നാലരക്ക് ചിറക്കുനിയിൽ ബാർബർ ഷോപ്പിന് നേരെയുണ്ടായ ബോംബാക്രമണത്തെ തുടർന്നാണ് അക്രമണം ആരംഭിച്ചത്. അതേസമയം, ഇത് ബാർബർ ഷോപ്പ് നടത്തിപ്പുകാരനും കെട്ടിട ഉടമയും തമ്മിലുള്ള വാടക തർക്കത്തെ തുടർന്നാണെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ കോൺഗ്രസ് ധർമടം ബ്ലോക്ക് ജനറൽ സെക്രട്ടറി ചിറക്കുനി പാലയാട് സൗരാഗിൽ പി.ടി സനൽ കുമാറിന്റെ വീടിന് നേരെയും ബോംബാക്രമണമുണ്ടായിരുന്നു. ഈ അക്രമണത്തിന് പിന്നിലും സമാന തർക്കമാണെന്നാണ് സൂചന. രണ്ടുദിവസം മുമ്പും സനൽ കുമാറിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
 

Latest News