ഇതാണ് പാക്കിസ്ഥാനെ വിറപ്പിച്ച മിറാഷ് 2000 പോര്‍വിമാനം; റഫാലിന്റെ മുന്‍ഗാമി, ഇന്ത്യയുടെ ഫ്രഞ്ച് കുന്തമുന

ചൊവ്വാഴ്ച പുലര്‍ച്ചെ പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ വ്യോമ സേന നടത്തിയ മിന്നല്‍ വ്യോമാക്രമത്തില്‍ കുന്തമുനയായത് സേനയുടെ മിറാഷ് 2000 പോര്‍വിമാനങ്ങളാണ്. വ്യോമ സേനയുടെ തന്ത്രപ്രധാന പോര്‍വിമാനങ്ങളുടെ ഗണത്തില്‍ പെടുന്നതാണ് ഇവ. ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാനിരിക്കുന്ന റഫാല്‍ പോര്‍വിമാനങ്ങളുടെ നിര്‍മ്മാതാക്കളായ ദാസോ ഏവിയേഷനാണ് മിറാഷിന്റേയും നിര്‍മാതാക്കല്‍. ഒറ്റ എഞ്ചിന്‍ നാലാം തലമുറ പോര്‍വിമാനമായ മിറാഷ് 2000 ഒരു മല്‍ട്ടിറോള്‍ ജെറ്റാണ്. 1980-ല്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ച പ്രതിരോധ കരാറിന്റെ ഭാഗമായാണ് മിറാഷ് ഇന്ത്യയിലെത്തിയത്. 150 എണ്ണം വാങ്ങാനാണ് ചര്‍ച്ചകള്‍ നടന്നതെങ്കിലും കരാറിന് അന്തിമ രൂപമായപ്പോല്‍ 40 പോര്‍വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. പിന്നീട് 1986-ല്‍ ഒമ്പത് മിറാഷ് 2000 ജെറ്റുകള്‍ കൂടി ഇന്ത്യ വാങ്ങി.

1999-ലെ പാക്കിസ്ഥാനുമായുള്ള കാര്‍ഗില്‍ യുദ്ധത്തിലാണ് ഇവയുടെ കരുത്ത് ശ്രദ്ധിക്കപ്പെട്ടത്. മിനുട്ടില്‍ 60,000 അടി ഉയരത്തിലേക്കു വരെ കുതിച്ചു പൊങ്ങാന്‍ ശേഷിയുണ്ടിതിന്. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണു നിര്‍മിച്ചിരിക്കുന്നതെന്നും ദാസോ ഏവിയേഷന്‍ പറയുന്നു. ബോംബുകലും മറ്റു ആക്രമണ സംവിധാനങ്ങളും വഹിക്കാന്‍ ഒമ്പത് ഇടങ്ങളും ഈ പോര്‍വിമാനത്തിലുണ്ട്. ഇന്ത്യയ്ക്കു പുറമെ ഫ്രാന്‍സ്, ചൈന, യുഎഇ എന്നീ രാജ്യങ്ങളുടെ വ്യോമ സേനയും ഇതുപയോഗിക്കുന്നുണ്ട്.

Image result for mirage 2000 jets iaf

കാര്‍ഗില്‍ യുദ്ധത്തില്‍ പ്രതികൂല കാലാവസ്ഥയിലും മലപ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ മതിയായവ ആയിരുന്നില്ല വ്യോമ സേനയുടെ  പക്കലുള്ള മിഗ്-21, മിഗ്-23, മിഗ്-27 പോര്‍വിമാനങ്ങള്‍. ഈ ഘട്ടത്തിലാണ് മിറാഷ് 2000 രംഗത്തിറക്കിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന സേനയുടെ നിരവദി കേന്ദ്രങ്ങള്‍ ലേസര്‍ ഗൈഡഡ് ബോംബിട്ട് തകര്‍ക്കുന്നതില്‍ ഇവ വിജയിച്ചു. കര്‍ഗില്‍ യുദ്ധത്തിലെ പ്രകടന മികവ് വിലയിരുത്തിയാണ് ഇവ വീണ്ടും വാങ്ങാന്‍ തീരുമാനിച്ചത്.

2004-ല്‍ ഇന്ത്യ പുതിയ ഓര്‍ഡര്‍ നല്‍കി. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ടു പോയ ചര്‍ച്ചകല്‍ കരാര്‍ ഒപ്പിടുന്നതിന്റെ വക്കിലെത്തിയെങ്കിലും നടന്നില്ല. ഒടുവില്‍ 2011-ല്‍ മിറാഷ് 2000 പോര്‍വിമാനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്ന കരാരിലാണ് എത്തിച്ചേര്‍ന്നത്. 2.2 ബില്യണ്‍ ഡോളര്‍ കരാര്‍ പ്രകാരം ഇന്ത്യയുടെ മിറാഷ് വിമാനങ്ങള്‍ അത്യാധുനിക സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തി അപ്‌ഗ്രേഡ് ചെയ്തു.

Image result for mirage 2000 jets iaf

Latest News