പെപ്‌സികോ മുന്‍ മേധാവി ഇന്ദ്ര നൂയി ഇനി ആമസോണില്‍

വാഷിങ്ടണ്‍- പെപ്‌സികോ മുന്‍ മേധാവിയും ഇന്ത്യന്‍ വംശജയായ പ്രമുഖ സംരംഭകയുമായ ഇന്ദ്ര നൂയി യുഎസ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണില്‍ പുതിയ ഡയറക്ടറായി നിയമിതയായി. കമ്പനിയുടെ വൈവിധ്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബോര്‍ഡില്‍ ഇന്ദ്ര നൂയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ആഗോള ബെവ്‌റിജസ് കമ്പനിയായ സ്റ്റാര്‍ബക്ക്‌സ് കോര്‍പറേഷന്റെ സി.ഇ.ഒ റോസാലിന്‍ഡ് ബ്രിവറെ ഈ മാസാദ്യം ആമസോണ്‍ ബോഡംഗമായി നിയമിച്ചിരുന്നു. ആമസോണ്‍ ബോര്‍ഡിലെത്തുന്ന ആദ്യ കറുത്തവര്‍ക്കാരിയായി ഇവര്‍. ഇന്ദ്ര നൂയി കൂടി എത്തിയതോടെ 11 അംഗ ആമസോണ്‍ ബോര്‍ഡിലെ അഞ്ചു പേര്‍ വനിതകളായി. ആമസോണ്‍ ബോര്‍ഡിലെ ഓഡിറ്റ് കമ്മിറ്റിയുടെ ഭാഗമായാണ് ഇന്ദ്ര നൂയി പ്രവര്‍ത്തിക്കുക. മാസങ്ങള്‍ക്കു മുമ്പാണ് നൂയി പെപ്‌സികോ മേധാവി സ്ഥാനത്തു നിന്ന് ഒഴിഞ്ഞത്.
 

Latest News