കടക്കെണി: ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ഇടുക്കി- കീടനാശിനി കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച  അടിമാലി ഇരുന്നേക്കര്‍ കുന്നത്ത് സുരേന്ദ്രന്‍ മരിച്ചു. ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് വന്നതിന്റെ മനോവിഷമത്താലാണ് സുരേന്ദ്രന്‍ വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദേവികുളം കാര്‍ഷിക വികസന ബാങ്കില്‍നിന്ന് ആറുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയാണ് സുരേന്ദ്രന്‍ വായ്പയെടുത്തത്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാനായില്ല. ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് സുരേന്ദ്രന്‍.

 

Latest News