നമ്മുടെ പ്രദേശം, നമുക്ക് എപ്പോഴും ബോംബിടാം-സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂദല്‍ഹി- ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ ബോംബ് വര്‍ഷിച്ച സ്ഥലങ്ങള്‍ നമ്മുടെ സ്വന്തമാണെന്നും അവിടെ നമുക്ക് എപ്പോഴും ബോംബ് വര്‍ഷിക്കാന്‍ അവകാശമുണ്ടെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പാക്കധീന കശ്മീര്‍ എന്നു പറയുമെങ്കിലും അതു താല്‍ക്കാലികമാണെന്നും അവിടം നമ്മുടെ പ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ടുതന്നെ ബോംബ് വര്‍ഷിച്ചതില്‍ ഒരു തെറ്റുമില്ല.
ഇനി അവരുടെ അതിര്‍ത്തിയാണെന്ന് സമ്മതിച്ചാലും യു.എന്‍ ചാര്‍ട്ടര്‍ പ്രകാരം നമുക്ക് സ്വയംപ്രതിരോധത്തിന് അവകാശമുണ്ട്.  അവര്‍ നമ്മെ ആക്രമിച്ചു കൊണ്ടേയിരിക്കയാണ്. ആയിരം മുറിവേല്‍പിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ ആയിരം ബോംബുകള്‍ നല്‍കി സര്‍ക്കാര്‍ ശരിയായ കാര്യമാണ് ചെയ്തിരിക്കുന്നതെന്ന് സ്വാമി കൂട്ടിച്ചേര്‍ത്തു.

 

Latest News