ശക്തമായ തിരിച്ചടി; പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ 1000 കിലോ ബോംബ് വര്‍ഷിച്ചു

ന്യുദല്‍ഹി- പുല്‍വാമയില്‍ നാല്‍പതിലേരെ ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമമത്തിന് ശക്തമായ മറുപടിയെന്നോടും അതിര്‍ത്തി നിയന്ത്രണ രേഖയ്ക്കപ്പുറം ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി. പാക് അധിനിവേശ കശ്മീരിലെ ഭീകര താവളങ്ങള്‍ ഉന്നമിട്ട് ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ ആയിരം കിലോ ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിച്ച് ഒരു സുപ്രദാന ഭീകര ക്യാമ്പ് പൂര്‍ണമായും തകര്‍ത്തതായി വ്യോമ സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത എജന്‍സി എ.എന്‍.ഐ റിപോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ന് നടത്തിയ ഓപറേഷന്‍ പൂര്‍ണ വിജയമായിരുന്നുവെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. തകര്‍ത്തത് പുല്‍വാമ ഭീകരാക്രണം നടത്തിയ ജയ്‌ഷെ മുഹമ്മദിന്റെ താവളമാമെന്നും റിപോര്‍ട്ടുണ്ട്. ഇന്ത്യന്‍ വ്യോമ സേന അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ സേന രംഗത്തെത്തിയതിനു പിന്നാലെയാണ് ഇന്ത്യ നടത്തിയ ആക്രമണ വിവരം പുറത്തു വന്നത്.

Latest News