Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ കഫാല മാറ്റാം

റിയാദ് - ഹൗസ് ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങി തൊഴിലുടമകളുടെ ചൂഷണങ്ങൾക്കിരയാകുന്ന ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് (കഫാല)മാറ്റാൻ അനുവദിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. മൂന്നു മാസത്തെ വേതനം വിതരണം ചെയ്യാതെ കുടിശ്ശികയാക്കൽ, ഗാർഹിക തൊഴിലാളികൾ സൗദിയിലെത്തി പതിനഞ്ചു ദിവസത്തിനകം എയർപോർട്ടിൽനിന്നോ അഭയ കേന്ദ്രങ്ങളിൽനിന്നോ സ്വീകരിക്കാൻ തയ്യാറാകാതിരിക്കൽ, പുതിയ ഇഖാമയുണ്ടാക്കുന്നതിനും കൃത്യസമയത്ത് ഇഖാമ പുതുക്കി നൽകുന്നതിനും കാലതാമസം വരുത്തൽ എന്നീ സാഹചര്യങ്ങളിലും ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് തൊഴിലുടമകളുടെ അനുമതി കൂടാതെ മാറ്റാം. 

സ്‌പോൺസർഷിപ്പ് മാറ്റാവുന്ന മറ്റ് സാഹചര്യങ്ങൾ
അടുത്ത ബന്ധുക്കളല്ലാത്തവർക്ക് ഗാർഹിക തൊഴിലാളികളെ കൈമാറി ചൂഷണം ചെയ്യൽ * ആരോഗ്യത്തിനും ജീവനും ഭീഷണിയായ ജോലികൾക്ക് നിയോഗിക്കൽ *  തൊഴിലുടമയോ കുടുംബാംഗങ്ങളോ മോശമായി പെരുമാറൽ *  തൊഴിലാളികൾ നൽകുന്ന കേസുകൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കൽ * ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതികൾ (ഹുറൂബാക്കൽ) നൽകൽ * സ്‌പോൺസറുടെ യാത്രയോ ജയിൽവാസമോ മരണമോ കാരണമായി മൂന്നു മാസക്കാലം വേതനം ലഭിക്കാത്ത സാഹചര്യം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 19911 എന്ന നമ്പറിൽ ബന്ധപ്പെടാം.


 

Latest News