വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പുല്‍പള്ളി- പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാക്കം പുത്തന്‍പുരക്കല്‍ സിജു പൗലോസാണ് (36) പിടിയിലായത്. കേസില്‍ ഭൂദാനം പള്ളിക്കര സുരേഷ് (38), പാലക്കല്‍ സുരേഷ് (42) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരമാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ പള്ളിക്കര സുരേഷിനെതിരെയാണ് കേസെടുത്തിരുന്നത്. കൗണ്‍സലിംഗിലാണ് മറ്റു രണ്ടു പേര്‍കൂടി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ചില ദിവസങ്ങളില്‍ പ്രതികളുടെ സംഘടിത പീഡനത്തിന് ഇരയായതായും വിദ്യാര്‍ഥിനി മൊഴി നല്‍കിയിരുന്നു.

 

 

Latest News