റിയാദ് - അര ലക്ഷം തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനും തൊഴിൽ പരിശീലനത്തിലൂടെ പ്രാപ്തരാക്കി മാറ്റി മൂവായിരം അനാഥകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും ഭക്ഷ്യവസ്തു മേഖലയിൽ എഴുപതിനായിരം സൗദികളുടെ നൈപുണ്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചു. സാമ്പത്തിക, ആസൂത്രണ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
മാനവശേഷി വികസന നിധിയുമായും റെസ്റ്റോറന്റ്‌സ് ആന്റ് കഫെസ് അസോസിയേഷനുമായുമാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കുന്നതിന് പിന്തുണ നൽകുന്നതിന് ലക്ഷ്യമിട്ട് പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയെന്നോണമാണ് പുതിയ ധാരണാപത്രം ഒപ്പുവെച്ചതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.