ജിദ്ദ-മലപ്പുറം ചെമ്മാട് സ്വദേശി മഞ്ഞമ്മാട്ടില്‍ സിദ്ധീഖിനെ(45) കുറിച്ച് ഒരാഴ്ചയായി വിവരമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.15 വര്‍ഷം കംഫര്‍ട്ട് ട്രാവല്‍സിന് കീഴില്‍ ജിദ്ദയിലും ദമാമിലും ഡ്രൈവര്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി ജിദ്ദയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സെയില്‍സ്മാനായി വാഹനത്തില്‍ സാധനങ്ങള്‍ വില്‍പന നടത്തുന്ന ജോലിയിലായിരുന്നു.
എല്ലാ ദിവസവും നാട്ടില്‍ കുടുംബവുമായി ബന്ധപ്പെടാറുണ്ടായിരുന്ന സിദ്ധീഖിനെ കുറിച്ച് ഈ മാസം 18ന് ശേഷം യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യയും മൂന്ന് മക്കളുമാണ് സുദ്ധീഖിനെ കുറിച്ചുള്ള വിവരമറിയാന്‍ നാട്ടില്‍ കാത്തിരിക്കുന്നത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ജിദ്ദയിലുള്ള ഭാര്യാ സഹോദരന്‍ ലത്തീഫിനെ 0546450302 എന്ന നമ്പറില്‍ അറിയിക്കണം.