എം.ജെ. അക്ബര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ പ്രിയാ രമണിക്ക് ജാമ്യം

ന്യൂദല്‍ഹി- മുന്‍ കേന്ദ്ര മന്ത്രി എം.ജെ. അക്ബര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ പത്രപ്രവര്‍ത്തക പ്രിയാ രമണിക്ക് ജാമ്യം. കോടതിയില്‍ ഹാജരായ പ്രിയാ രമണിക്ക് പതിനായിരം രൂപയുടെ സ്വന്തം ജാമ്യമാണ് അനുവദിച്ചത്. കേസില്‍ മാര്‍ച്ച് എട്ടിന് വാദം കേള്‍ക്കും.
ഏപ്രില്‍ പത്തിനാണ് തനിക്കെതിരെ കുറ്റം ചുമത്തുകയെന്നും അതിനു ശേഷം തന്റെ കഥ പറയാനുള്ള അവസരമാണെന്നും പ്രിയാ രമണി പ്രതികരിച്ചു. സത്യമാണ് എന്റെ കൈയിലുള്ള പ്രതിരോധം- അവര്‍ പറഞ്ഞു.
ലൈംഗിക പീഡനങ്ങളെ കുറിച്ച് സ്ത്രീകള്‍ തുറന്നു പറഞ്ഞ മീ ടൂ കാമ്പയിനില്‍ എം.ജെ. അക്ബറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച 20 വനിതാ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് പ്രിയാ രമണി. 1990 കളില്‍ അക്ബറിനോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ദുരനുഭവങ്ങളുണ്ടായെന്നാണ് പ്രിയാ രമണി വെളിപ്പെടുത്തിയിരുന്നത്.
ആരോപണങ്ങള്‍ നിഷേധിച്ച അക്ബര്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

 

Latest News