ടി.വി കാണാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് ബാലന്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: മാതാവ് ടി.വി കാണുന്നത് വിലക്കിയതിനെ തുടര്‍ന്ന് മലപ്പുറം വേങ്ങരയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.  വേങ്ങര പറമ്പില്‍ പടി അത്തോളി സഹദേവന്റെ മകന്‍ ആദിത്യ(14) നാണ് തൊട്ടടുത്ത ആളൊഴിഞ്ഞ തറവാട്ടുവീട്ടിലെ മുകള്‍നിലയില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അമ്മ രജിത ടെലിവിഷന്‍ കാണുന്നത് വിലക്കി പഠിക്കാന്‍ പറഞ്ഞിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് നിഗമനം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി എട്ടരയോടെയാടെയാണ് മൃതദേഹം കണ്ടെത്തിയത്. വേങ്ങര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. തിരുരങ്ങാടി താലൂക്ക്  ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മലപ്പുറം എം എസ് പി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ വേങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Latest News