നടി ശ്രീദേവിയുടെ സാരി ലേലത്തില്‍; 1.30 ലക്ഷം രൂപയായി

മുംബൈ- നടി ശ്രീദേവിയുടെ പ്രിയപ്പെട്ട സാരികളിലൊന്ന് ലേലത്തില്‍ വില്‍ക്കുന്നു. ശ്രീദേവിയുടെ ഒന്നാം ചരമ വര്‍ഷികത്തിലാണ് കൈത്തറിയില്‍ നെയ്ത കോട്ട സാരി ലേലത്തിനുവെച്ചത്. ലേലത്തില്‍ ലഭിക്കുന്ന തുക സന്നദ്ധ പ്രവര്‍ത്തനത്തിനു നല്‍കാനാണ് തീരുമാനം.
ഏതാനും ദിവസം മുമ്പ് 40,000 രൂപയില്‍ ആരംഭിച്ച ലേലം 1,30,000 രൂപയിലെത്തിയതായി ചെന്നൈ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ലേല വേദിയായ പരിസെര അറിയിച്ചു.
ലഭിക്കുന്ന തുക സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ ഇന്ത്യാ ഫൗണ്ടേഷനു നല്‍കാനാണ് കപൂര്‍ കുടുംബത്തിന്റെ തീരുമാനം. ഈ മാസം 20നാണ് പരിസെരയില്‍ ലേലം ആരംഭിച്ചത്. സമൂഹക്ഷേമത്തിന് സംഭാവനകളര്‍പ്പിച്ച് ലേലത്തില്‍ പങ്കാളികളാകാന്‍ കമ്പനി അഭ്യര്‍ഥിച്ചു.  

 

 

Latest News