ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകി പ്രധാനമന്ത്രി മോഡി

പ്രയാഗ്‌രാജ്- ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി. സ്വച്ഛ് കുംഭ് സ്വച്ഛ് ആഭാര്‍ ചടങ്ങിനിടെ ശുചീകരണ തൊഴിലാളികളെ ആദരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ നടപടി.
ഗംഗാ സ്‌നാനം നടത്തിയ പ്രധാനമന്ത്രി പുണ്യസ്‌നാനം നടത്താനുള്ള ഭാഗ്യം ലഭിച്ചുവെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. 130 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിച്ചുവെന്നും മോഡി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ നാലര വര്‍ഷത്തിനിടെ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തതിലൂടെ ലഭിച്ച തുക ഗംഗാ ശുചീകരണത്തിന് ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/2019/02/24/pm-modi-ganga-dip.jpg
പ്രയാഗ് രാജിലെത്തിയ പ്രധാനമന്ത്രിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ വരവേറ്റു. കഴിഞ്ഞ 14 ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും കുംഭമേളക്കെത്തിയിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരും നേരത്തെ കുംഭമേളയില്‍ സംബന്ധിച്ചു. ജനുവരി 15 ന് തുടങ്ങിയ കുംഭമേള മഹാശിവരാത്രി ദിവസമായ മാര്‍ച്ച് നാലിന് സമാപിക്കും.

 

Latest News