മലപ്പുറത്തെ പ്രമുഖ ഡോക്ടർ എം. അബ്ദുൽ മജീദ് അന്തരിച്ചു

മലപ്പുറം- പ്രമുഖ ഡോക്ടറും മലപ്പുറം എം.ബി.എച്ച് ആശുപത്രി സ്ഥാപകനുമായ ഡോ.എം.അബ്ദുൽ മജീദ് (77) നിര്യാതനായി. കേരള നദ്‌വത്തുൽ മുജാഹിദീൻ സ്ഥാപക കാലനേതാവ് പരേതരായ   മുല്ല വീട്ടിൽ കുഞ്ഞോയി വൈദ്യരുടെ മകനും, മുസ്്‌ലിം നവോത്ഥാന നായകനും തിരൂരങ്ങാടി അനാഥശാല സ്ഥാപകനുമായ തിരൂരങ്ങാടിഎം.കെ.ഹാജിയുടെ മരുമകനുമാണ്. മലപ്പുറത്തിന്റെ സാമൂഹ്യ സാംസ്‌ക്കാരിക വിദ്യാഭ്യാസമതരംഗങ്ങളിലെ നിറഞ്ഞ സാന്നിധ്യമായ ഡോക്ടർ മലപ്പുറം കുന്നുമ്മൽ സലഫി മസ്ജിദ് സ്ഥാപകൻ,മുഖ്യ രക്ഷാധികാരി, ജനറൽ സെക്രട്ടറി,കിഡ്‌നി പേഷ്യന്റ് വെൽഫയർ സൊസൈറ്റി ചെയർമാൻ, തിരൂരങ്ങാടി യത്തീംഖാന മാനേജ്‌മെന്റ് കമ്മറ്റി വൈസ് പ്രസിഡന്റ്, ഇസ്ലാഹിയ സ്‌കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി, മലപ്പുറം യതീംഖാന ജനറൽ സെക്രട്ടറി, കെ.എൻ.എം. സക്കാത്ത് സെൽ ജനറൽ സെക്രട്ടറി, തിരൂരങ്ങാടി യതീംഖാന സെക്രട്ടറി, കുന്നുമ്മൽ സലഫി മസ്ജിദ് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.  ഖബറടക്കം നാളെ(തിങ്കളാഴ്ച) രാവിലെ 9 മണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. 
ഭാര്യ: കദീജ (തിരൂരങ്ങാടി), മക്കൾ: ഡോ. യസീദ്, ഡോ. ഷഹീദ് (ഖത്തർ), ഷാഹിന, സബീന. മരുമക്കൾ: ജുമാന  കുന്നത്ത് (തൃശൂർ), ആമിന ബിൻസി  വി.പി (എടവണ്ണ), അബ്ദുൽ നാസർ  പറമ്പിൽ (പാലക്കാട്)
 

Latest News