Sorry, you need to enable JavaScript to visit this website.

സൗദി ഉപപ്രതിരോധ മന്ത്രിയായി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ; റീമ ബിൻത് ബന്ദർ അമേരിക്കൻ അംബാസിഡർ

റിയാദ്- അമേരിക്കയിൽ സൗദി അറേബ്യയുടെ പുതിയ അംബാസിഡറായി റീമ ബിൻത് ബന്ദറിനെ നിയമിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവ് പുറപ്പെടുവിച്ചു. ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ ഉപപ്രതിരോധമന്ത്രിയായും കിരീടാവകാശി പ്രഖ്യാപിച്ചു. സൗദിയുടെ ദക്ഷിണ അതിർത്തിയിൽ സേവനം അനുഷ്ടിക്കുന്ന സൈനികർക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നൽകാനും രാജകീയ വിളംബരത്തിലുണ്ട്. അമേരിക്കയിലെ മുൻ സൗദി അംബാസിഡർ അമീർ ബന്ദർ ബിൻ സുൽത്താന്റെ മകളാണ് റീമ ബന്ദർ. അമേരിക്കൻ സർവകലാശാലയിൽനിന്ന് മ്യൂസിയോളജിയിൽ ബിരിദം നേടിയ റീമ ബിൻത് ബന്ദർ സൗദിയിൽ ആദ്യമായി സ്‌പോർട്‌സ് ഫെഡറേഷൻ മേധാവിയായ വനിതയാണ്. ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കയിലെ സൗദി അംബാസിഡറായിരുന്നു.
 

Latest News