Sorry, you need to enable JavaScript to visit this website.

അടുത്ത പ്രഭാഷണത്തിനായി മേയില്‍ മടങ്ങി വരും; അവസാന മന്‍ കി ബാത്തില്‍ മോഡി

ന്യൂദല്‍ഹി- തന്റെ അടുത്ത മന്‍ കി ബാത്ത് റേഡിയോ പ്രസംഗം മേയിലെ അവസാന ഞായറാഴ്ചയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ 53-ാമത് റോഡിയോ പ്രഭാഷണത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനു വീണ്ടും അടുത്ത മന്‍ കി ബാത്തിനായി വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷ മോഡി പങ്കുവച്ചത്. ജനങ്ങളുടെ അനുഗ്രഹത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം തന്റ അവസാന റേഡിയോ പ്രസംഗത്തില്‍ പ്രകടിപ്പിച്ചു. അടുത്ത മാസം ആദ്യം തെരഞ്ഞെടുപ്പു പ്രഖ്യാപന ഉണ്ടായേക്കാം. തെരഞ്ഞെടുപ്പ് പെരമാറ്റ ചട്ടം നിലവില്‍ വന്നാല്‍ മന്‍ കി ബാത്തും നടക്കില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം ഉയര്‍ത്തിയതാണ്.

പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാക്കും മോഡി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു. ദേശീയ യുദ്ധ സ്മാരകം തിങ്കളാഴ്ച ഉല്‍ഘാടനം ചെയ്യപ്പെടുമെന്നും ജനങ്ങള്‍ ഇവിടെ സന്ദര്‍ശിച്ച് ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മറ്റുള്ളവരേയം പ്രചോദിപ്പിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാരുകളൊന്നും ഒരു ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കാത്തതില്‍ മോഡി ആശ്ചര്യവും പ്രകടിപ്പിച്ചു.
 

Latest News