കുഴല്‍ കിണറില്‍ വീണ ബാലനെ രക്ഷപ്പെടുത്തി

ഹായില്‍- അല്‍ഹായിതില്‍ കുഴല്‍ കിണറില്‍ വീണ ബാലനെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ഹായിതിലെ അല്‍ ദുഗൈബജ ഗ്രാമത്തില്‍ 20 മീറ്റര്‍ താഴ്ചയുള്ള കുഴല്‍ കിണറിലാണ് ഒമ്പതു വയസുകാരന്‍ വീണത്. അത്യാധുനിക ഉപകരണം ഉപയോഗിച്ചാണ് ബാലനെ രക്ഷപ്പെടുത്തിയതെന്ന് ഹായില്‍ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ നാഫിഅ് അല്‍ഹര്‍ബി പറഞ്ഞു. കിണറില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാതെ നോക്കുന്നതിന് ഏറെ കരുതലോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യാതൊരു പരിക്കും ഏല്‍ക്കാതെ ബാലനെ രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്ക് കൈമാറിയതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.

Latest News