Sorry, you need to enable JavaScript to visit this website.

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്; സ്ഥാപന ഉടമ അറസ്റ്റില്‍

കൊച്ചി- സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ടൂര്‍ പാക്കേജിന്റെ പേരില്‍ നിരവധി പേരില്‍നിു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. കലൂര്‍ അവിക ടൂറിസം എ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും ഗുരുവായൂര്‍ സ്വദേശിയുമായ ശശികുമാറിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി സ്വദേശിയായ ഡോക്ടര്‍ക്കും സുഹൃത്തുക്കള്‍ക്കും തായ്‌ലന്‍ഡ് സന്ദര്‍ശിക്കുതിനുള്ള പാക്കേജിനായി 82,000 രൂപ വാങ്ങി വഞ്ചിച്ചതിനെ തുടര്‍് നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിും നൂറുകണക്കിന് പേരില്‍ നിും 25 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് പ്രതി നടത്തിയതായി വ്യക്തമായിട്ടുണ്ട്.
ഇയാള്‍ പിടിയിലായ വിവരം അറിഞ്ഞു നിരവധി പേര്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തി. സമാനമായ കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി ജയിലില്‍ ആയി പുറത്തിറങ്ങി വീണ്ടും പഴയ തട്ടിപ്പു തുടരുകയായിരുു. വാടക ഫ്ളാറ്റുകളില്‍ മാറിമാറി താമസിച്ച പ്രതിയെ കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തിലാണ് പിടികൂടാനായത്. നോര്‍ത്ത് സി.ഐ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ വിനോദ് കൃഷ്ണ, റോയ്‌മോന്‍, സിപിഒ അജിലേഷ് എിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Latest News