തായിഫ്- മീഖാത്തുകളില്‍ തീര്‍ഥാടകര്‍ക്കിടയില്‍ വില്‍പന നടത്തുന്ന കൃതികളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഉള്ളടക്കങ്ങള്‍ ഉടന്‍ പരിശോധിക്കുന്നതിന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശം നല്‍കി.
മീഖാത്തുകളിലെ ബസ്തകളിലും വ്യാപാര സ്ഥാപനങ്ങളിലും വില്‍ക്കുന്ന പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും കോപ്പികള്‍ വാങ്ങി വിദഗ്ധ കമ്മിറ്റിപരിശോധിച്ച് അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമില്ലെന്ന് ഉറപ്പു വരു നിയമ വിരുദ്ധ കൃതികള്‍ വിലക്കാനും മന്ത്രി നിര്‍ദേശം നല്‍കി.