Sorry, you need to enable JavaScript to visit this website.

ദല്‍ഹിക്ക് സംസ്ഥാന പദവി: കെജ് രിവാള്‍ അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക്

ന്യൂദല്‍ഹി- ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിലേക്ക്. മാര്‍ച്ച് ഒന്നു മുതല്‍ സത്യഗ്രഹം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  ദല്‍ഹി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന പദവിക്കായി ദല്‍ഹിയിലെ ജനങ്ങള്‍ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും ദല്‍ഹി ഒഴികെ രാജ്യത്തെങ്ങും ജനാധിപത്യ സംവിധാനമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്താണ് തെരഞ്ഞെടുക്കുന്നതെങ്കിലും ദല്‍ഹി സര്‍ക്കാരിന് ഒരു അധികാരവുമില്ല. ഈ സാഹചര്യത്തിലാണ് ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് അനിശ്ചിത കാല നിരാഹാര സത്യഗ്രഹം തുടങ്ങുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്ന കാര്യത്തില്‍  
പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണെന്നും എന്നാല്‍ ഇതുവരെ അത് നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News