യുവതിയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണി; പ്രതി അറസ്റ്റില്‍

പയ്യന്നൂര്‍- ഭര്‍തൃമതിയെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ ശേഷം നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. എടാട്ട് ഇട്ടുമ്മല്‍ ഹൗസില്‍ പൊയില്‍ രജീഷിനെ (40)യാണ് പയ്യന്നൂര്‍ സി.ഐ വിനോദ്കുമാര്‍ അറസ്റ്റു ചെയ്തത്.
കുഞ്ഞിമംഗലം സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് നടപടി. നേരത്തെ യുവതി ഇയാള്‍ ജോലി ചെയ്ത കമ്പനിയില്‍ ജോലി ചെയ്തിരുന്നു. അവിടെ വെച്ചാണ് പരിചയപ്പെട്ടത്. പിന്നീട് റാണിപുരത്തെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് പല തവണ ഭീഷണിപ്പെടുത്തുകയും േൈകയറ്റം ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News