Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി അറേബ്യ-ചൈന സഹകരണം ശക്തമാക്കുന്നതിന് കരാറുകളും ധാരണാപത്രങ്ങളും

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചൈനീസ് സ്റ്റേറ്റ് കൗൺസിൽ ഉപപ്രധാനമന്ത്രി ഹാൻ ഴെംഗിന്റെയും നേതൃത്വത്തിൽ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും സഹകരണ കരാറുകൾ ഒപ്പുവെക്കുന്നു. 

ബീജിംഗ് - ഉഭയകക്ഷി സഹകരണവും പങ്കാളിത്തവും ശക്തമാക്കുന്നതിനുള്ള പന്ത്രണ്ടു കരാറുകളിലും ധാരണാപത്രങ്ങളിലും സൗദി അറേബ്യയും ചൈനയും ഇന്നലെ ഒപ്പുവെച്ചു. 
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചൈനീസ് സ്റ്റേറ്റ് കൗൺസിൽ ഉപപ്രധാനമന്ത്രി ഹാൻ ഴെംഗിന്റെയും നേതൃത്വത്തിൽ നടന്ന സൗദി-ചൈന ഉന്നതതല ജോയന്റ് കമ്മിറ്റി മൂന്നാമത് യോഗാവസാനത്തിലാണ് കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്. 
സമുദ്ര ഗതാഗത മേഖലയിൽ സഹകരിക്കുന്നതിനുള്ള കരാറിൽ വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബിയും ചൈനീസ് ഗതാഗത മന്ത്രി ലി ഷിയോപെംഗും കപ്പാസിറ്റി, നിക്ഷേപം എന്നീ മേഖലകളിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹും ചൈനീസ് നാഷണൽ ഡെവലപ്‌മെന്റ് ആന്റ് റിഫോം കമ്മീഷൻ വൈസ് ചെയർമാൻ നിംഗ് ജിഷെയും ഒപ്പുവെച്ചു. 
ഉഭയകക്ഷി വ്യാപാരം എളുപ്പമാക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ അൽഹർബിയും ചൈനീസ് ഡെപ്യൂട്ടി വാണിജ്യ മന്ത്രി ഖിയാൻ കെമിംഗും ഒപ്പുവെച്ചു. ചൈനയിലെ ജിലിൻ പ്രവിശ്യയിലെ യാൻബിയാനിൽ മൂന്നു ആശുപത്രികൾ നിർമിച്ച് സജ്ജീകരിക്കുന്നതിന് വായ്പ അനുവദിക്കുന്നതിനുള്ള കരാറിലും സിചുവാൻ പ്രവിശ്യയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിന് വായ്പ നൽകുന്നതിനുള്ള കരാറിലും വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറും ചൈനീസ് ഡെപ്യൂട്ടി ധനമന്ത്രി സു ജിയായിയും ഒപ്പുവെച്ചു. 
സൈബർ ക്രൈം വിരുദ്ധ പോരാട്ട മേഖലയിൽ പ്രവർത്തിക്കുന്നതിന് രണ്ടു രാജ്യങ്ങളും കരാർ ഒപ്പുവെച്ചു. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിർ അൽദാവൂദും ചൈനയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി പൊതുസുരക്ഷാ മന്ത്രി ലിൻ റൂയിയും ആണ് ഒപ്പുവെച്ചത്. 
പുനരുപയോഗ ഊർജ മേഖലയിൽ നിക്ഷേപം നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൂപ്പർവൈസർ ജനറൽ യാസിർ അൽറുമയ്യാനും ചൈനീസ് നാഷണൽ എനർജി കമ്മീഷൻ വൈസ് ചെയർമാൻ വെയ്ൻ റംഗും ഒപ്പുവെച്ചു.  
ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ സഹകരിക്കുന്നതിനുള്ള മീറ്റിംഗിന്റെ മിനുട്‌സിൽ സൗദി ജനറൽ ഇന്റലിജൻസ് ഡെപ്യൂട്ടി ജനറൽ ഡയറക്ടർ അബ്ദുല്ല അൽഖർനിയും ചൈനീസ് പൊതുസുരക്ഷാ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ലിൻ റൂയും ഒപ്പുവെച്ചു. പകർപ്പവകാശ മേഖലയിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി സി.ഇ.ഒ ഡോ. അബ്ദുൽ അസീസ് അൽസുവൈലിമും ചൈനീസ് നാഷണൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി അഡ്മിനിസ്‌ട്രേഷൻ ചെയർമാൻ ഷെൻ ചാൻഗ്‌യുവും ഒപ്പുവെച്ചു. 
പുനരുപയോഗ ഊർജ പദ്ധതികളിൽ പങ്കാളിത്തത്തോടെ നിക്ഷേപം നടത്തുന്നതിനുള്ള ധാരണാപത്രവും രണ്ടു രാജ്യങ്ങളും ഇന്നലെ ഒപ്പുവെച്ചു. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് അക്വാപവർ കമ്പനി ചെയർമാൻ മുഹമ്മദ് അബൂനയ്യാനും ചൈന സിൽക് റോഡ് ഫണ്ട് ഡയറക്ടർ ജനറൽ വാംഗ് യാൻസിയും ആണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. 
ചൈനയിലെ ജി ജിയാംഗ് പെട്രോകെമിക്കൽസ് പദ്ധതിയുടെ ഒമ്പതു ശതമാനം സൗദി അറാംകൊ സ്വന്തമാക്കുന്നതിനുള്ള കരാറിൽ അറാംകൊ ചെയർമാനും സി.ഇ.ഒയുമായ അമീൻ അൽനാസിറും സൂഷാൻ സിറ്റി മേയർ ചംഗ് വീയും ഒപ്പുവെച്ചു. 
സൗദി അറാംകോയും നോർത്ത് ചൈന ഇൻഡസ്ട്രിയൽ ഇൻഡസ്ട്രിയൽ കമ്പനി ആന്റ് സിൻചെംഗ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും സംയുക്തമായി ഫൈൻ കെമിക്കൽ, മെറ്റീരിയൽ എൻജിനീയറിംഗ് ഇൻഡസ്ട്രി കമ്പനി സ്ഥാപിക്കുന്നതിനുള്ള കരാറിലും അമീൻ അൽനാസിറും ലിയവോനിംഗ്, ടാംഗ് യിജുൻ ഗവർണറും ചൈന ഇൻഡസ്ട്രിയൽ ഇൻഡസ്ട്രിയൽ കമ്പനി ആന്റ് സിൻചെംഗ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ചെയർമാനുമായ നരോയ് കൈഹിജിയയും ഒപ്പുവെച്ചു. 

 

Latest News