വിവാഹാഭ്യാര്‍ത്ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ്മുറിയില്‍ വെട്ടിക്കൊന്നു

ചെന്നൈ- വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കുഡല്ലൂര്‍ ജില്ലയില്‍ 23-കാരിയായ അധ്യാപികയെ യുവാവ് ക്ലാസ്മുറിയിലിട്ട് വെട്ടിക്കൊലപ്പെടുത്തി. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ എസ് രമ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി രാജശേഖരന്‍ കോളെജ് പഠന കാലം മുതല്‍ രമ്യയെ അറിയുന്നയാളാണ്. സംഭവം നടക്കുമ്പോള്‍ ക്ലാസ് മുറിയില്‍ രമ്യ ഒറ്റയ്ക്കായിരുന്നു. വീട് സ്‌കൂളിന് അടുത്തായതിനാല്‍ രമ്യ നേരത്തെ എത്താറുണ്ട്. ഈ സമയത്ത് ക്ലാസ് മുറിയിലെത്തിയ പ്രതി രാജശേഖരന്‍ രമ്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതര്‍ പറഞ്ഞു. കൊലപാതകം പോലീസ് അന്വേഷിച്ചു വരികയാണ്. ആറും മാസം മുമ്പ് രാജശേഖരന്‍ രമ്യയുടെ മാതാപിതാക്കളെ കണ്ട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ അവര്‍ സമ്മതിച്ചിരുന്നില്ല. ഇതായിരിക്കാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം ശേഷം താന്‍ ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് രാജശേഖരന്‍ സഹോദരിക്ക് മെസേജ് അയക്കുകയും ചെയ്തിട്ടുണ്ട്.
 

Latest News