കാസര്‍കോട്- പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കണമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍.
മുഖ്യമന്ത്രി എത്തണമെന്ന് തന്നെയാണ് തന്റെ ആവശ്യമെന്നും അദ്ദേഹത്തോട് നേരിട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃഷ്ണന്‍ പറഞ്ഞു.
വിവിധ പരിപാടികള്‍ക്കായി കാസര്‍കോട് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് കൃഷ്ണന്റെ പ്രതികരണം.
ഇരുവരുടേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സി.പി.എം ജില്ലാ നേതൃത്വം ഡി.സി.സിയുമായി ബന്ധപ്പെട്ടതായി പറയുന്നു. പാര്‍ട്ടി കോസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ജില്ലയില്‍ എത്തുന്നത്.