ജിദ്ദ- മക്‌റോണ റോഡിനും സാരി റോഡിനും ഇടയിലെ അൽഹന്ദസ റൗണ്ട് എബൗട്ടിൽ വെള്ളിയാഴ്ച മുതൽ 18 ദിവസത്തേക്ക് ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനങ്ങൾ റൗണ്ട് എബൗട്ടിൽ പ്രവേശിക്കാതെ കിംഗ് ഫഹദ് റോഡിലേക്ക് സർവീസ് റോഡിലൂടെ സഞ്ചരിക്കേണ്ടതാണ്.






