Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൽഖസീമിൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ കരാറുകൾ

ബുറൈദ - അൽഖസീം പ്രവിശ്യയിൽ 8214 തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കുന്നതിനും സ്വദേശിവൽക്കരണത്തിന് പിന്തുണ നൽകുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം എട്ടു കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. 
അൽഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സൗദ് രാജകുമാരന്റെയും സുൽത്താൻ ബിൻ ഫൈസൽ ബിൻ മിശ്അൽ രാജകുമാരന്റെയും തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുടെയും അൽഖസീം ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽവസാന്റെയും സാമൂഹിക വികസന ബാങ്ക് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽറാശിദിന്റെയും സാന്നിധ്യത്തിലാണ് ആറു സ്വകാര്യ കമ്പനികളുമായും രണ്ടു സന്നദ്ധ സംഘടനകളുമായും ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചത്. 
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറിമാരായ എൻജിനീയർ ഗാസി അൽശഹ്‌റാനിയും സുലൈമാൻ അൽസുബ്‌നുമാണ് കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്. 
അതേസമയം, സുസ്ഥിര സൗദിവൽക്കരണം യാഥാർഥ്യമാക്കുന്നതിനും തൊഴിൽ വിപണിയിൽ സൗദികളുടെ പങ്കാളിത്തം ഉയർത്തുന്നതിനും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തവും സംയോജനവും ശക്തമാക്കുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രവർത്തിക്കുന്നതെന്ന് അൽഖസീം ചേംബർ ഓഫ് കൊമേഴ്‌സിൽ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രി പറഞ്ഞു. 
സൗദിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ മേഖലക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. സ്വകാര്യ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും വളർച്ച നേടുന്നതിനും സൗദിവൽക്കരണം നടപ്പാക്കുന്നതിനും ആവശ്യമായ സഹായങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്നതിനും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ വിവിധ കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ മന്ത്രാലയം ശിൽപശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്. 
സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിന് 68 പദ്ധതികൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. വ്യക്തികളായ തൊഴിലുടമകളെയും ചെറുകിട, ഇടത്തരം, വൻകിട സ്ഥാപനങ്ങളെയും ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതായും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. 
സൗദികളുടെ നൈപുണ്യം ഉയർത്തുന്നതിനും സൗദിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ധനസഹായ പദ്ധതി മാനവശേഷി വികസന നിധി അടുത്തിടെ ആരംഭിച്ചിട്ടുണ്ടെന്ന് നിധി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽസുദൈരി പറഞ്ഞു. സൗദി ഉദ്യോഗാർഥികളെ ജോലിയിൽ നിയമിച്ച് പരിശീലനം നൽകുന്ന പദ്ധതി പ്രകാരം ഉദ്യോഗാർഥികൾക്ക് പരിശീലന കാലത്ത് പ്രതിമാസം മൂവായിരം റിയാൽ വീതം ധനസഹായം നൽകും. 
പരിശീലനം പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കുമെന്ന് ഡോ. മുഹമ്മദ് അൽസുദൈരി പറഞ്ഞു. സൗദിവൽക്കരണ കാര്യങ്ങൾക്കുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ ഗാസി അൽശഹ്‌റാനി, അൽഖസീം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അബ്ദുൽ അസീസ് അൽഹുമൈദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

 

Latest News