കൊച്ചി- യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെ മകളുടെ വിവാഹ ചെലവുകള്‍ വെട്ടിക്കുറച്ച് അതിനായി നീക്കി വെച്ച തുക പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് നല്‍കും.
വരുന്ന ഞായറാഴ്ചയാണ് ബെന്നി ബെഹനാന്റെ മകള്‍ വീണയുടെ വിവാഹം. വെങ്ങോല മാര്‍ ബെഹനാം പള്ളിയില്‍ വിവാഹത്തിന് ശേഷം രാത്രിയില്‍ കളമശേരിയില്‍ വിരുന്നു സത്കാരവും സംഘടിപിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹം മാറ്റി വെയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചെലവുകള്‍ പരമാവധി കുറച്ച് അതില്‍ മിച്ചം പിടിക്കുന്ന തുക കൊല്ലപ്പെട്ട കൃപേഷിന്‍െയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് ബെന്നി ബെഹനാന്‍ അറിയിച്ചു.