നിലമ്പൂര്‍- കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ചു യുവതി മരിച്ചു. വടപുറം പാലപറമ്പ് കള്ളിയില്‍ അഡ്വ. ജമാലുദീന്റെ ഭാര്യ നബീസക്കുട്ടി (45) ആണ് മരിച്ചത്. വൈകീട്ട് 4.45ഓടെ നടുവത്തിനു സമീപം മൂച്ചിക്കലിലാണ് അപകടം. കല്‍പ്പറ്റയില്‍നിന്നു തൃശൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് വണ്ടൂരില്‍ നിന്നു പാലപറമ്പിലേക്കു വരികയായിരുന്ന നബീസക്കുട്ടി സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ ബസിന്റെ മുന്‍ഭാഗത്തെ ടയറിനുള്ളിലേക്കു കയറി. തലക്കും ദേഹത്തും സാരമായി പരിക്കേറ്റ നബീസക്കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു. നബീസക്കുട്ടിയെ നിലമ്പൂരില്‍ ടയര്‍ കട നടത്തുന്ന അന്‍വറാണ് തന്റെ കാറില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. വണ്ടൂര്‍ നിയോജക മണ്ഡലം മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും എല്‍.ഐ.സിയുടെ നിലമ്പൂര്‍ ബ്രാഞ്ചിലെ ഏജന്റുമാണ്. മക്കള്‍: അലീഷ (തൃശൂര്‍), അല്‍വിന, അല്‍സിന (ഇരുവരും ഫാത്തിമാഗിരി ഇംഗ്ലീഷ് സ്കൂള്‍, ചന്തക്കുന്ന്). വണ്ടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.






