പാലക്കാട് മുതലമട സ്വദേശി ബുറൈദയില്‍ നിര്യാതനായി

ബുറൈദ-പാലക്കാട് മുതലമട സ്വദേശി സലിം വീരാന്‍കുട്ടി ( 48 ) ഹൃദയാഘാതം മൂലം നിര്യാതനായി. ബുറൈദയില്‍ ബേക്കറി ജീവനക്കാരനായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുറൈദയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഫൗന, മക്കള്‍ സഫ ഫാത്തിമ (12), സന ഫാത്തിമ (8). ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യവിഭാഗം രേഖകള്‍ തയാറാക്കുന്നതിനായി സഹായത്തിനുണ്ട്.

 

Latest News