ന്യൂദല്‍ഹി- പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പാക് വിരുദ്ധ വികാരം ശക്തമായിരിക്കെ, പാക്കിസ്ഥാന്റെ ദേശീയ പതാക തലതിരിച്ചുകെട്ടി.
ദല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് ഫെഡറേഷന്‍ ലോകകപ്പ് വേദിക്ക് സമീപമാണ് പാക്കിസ്ഥാന്‍ പതാക തല തിരിച്ചു കെട്ടിയത്. ചാമ്പ്യന്‍ഷിപ്പിനു പാക് താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യ നടപടി നേരിടുകയാണ്. പതാക തലതിരിച്ചു കെട്ടിയതു ബോധപൂര്‍വമാണോ എന്ന് വ്യക്തമല്ല. ന്യൂദല്‍ഹി കര്‍ണീസിംഗ് റേഞ്ചില്‍ നാളെയാണ് ലോകകപ്പ് ആരംഭിക്കുന്നത്.