Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയുടെ ഡിജിറ്റല്‍ പ്രയാണം; രണ്ട് ഇന്ത്യന്‍ കമ്പനികളുമായി ധാരണ

റിയാദ്/ ന്യൂദൽഹി- ടെലികോം, ഐ.ടി മേഖലയിലെ വൻകിട ഇന്ത്യൻ കമ്പനികളുമായി സൗദി കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയം രണ്ടു ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. 
സാങ്കേതിക വിദ്യകളുടെ സ്വദേശിവൽക്കരണം, വിജ്ഞാന കൈമാറ്റം, സൗദി യുവാക്കളുടെ ഡിജിറ്റൽ നൈപുണ്യങ്ങൾ പരിപോഷിപ്പിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രമുഖ ഇന്ത്യൻ കമ്പനികളുമായി ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. ഡിജിറ്റൽ പരിവർത്തന പ്രയാണത്തിൽ ഫലപ്രദമായ പങ്ക് വഹിക്കുന്നതിന് സാധിക്കുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്നതിനാണ് ഇതിലൂടെ ഉന്നമിടുന്നത്. 
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ന്യൂദൽഹിയിൽ സംഘടിപ്പിച്ച സൗദി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിനിടെ കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ.അഹ്മദ് അൽ ഥുനയ്യാന്റെയും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും ഇന്ത്യൻ കമ്പനി അധികൃതരുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. 
സൗദിയിൽ ടെലികോം, ഐ.ടി മേഖലകളുടെ വളർച്ചക്കായി കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയം നടത്തുന്ന ശ്രമങ്ങൾക്ക് ഇന്ത്യൻ കമ്പനികളുമായി ഒപ്പുവെച്ച കരാറുകൾ കരുത്തു പകരുമെന്ന് കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽ സവാഹ പറഞ്ഞു.
 

Latest News