കൊച്ചി നഗരത്തിൽ വൻതീപ്പിടിത്തം; നിയന്ത്രണവിധേയമായില്ല

കൊച്ചി- നഗരത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാരഗൺ ചെരിപ്പു കമ്പനിയുടെ ഷോറൂമും ഗോഡൗണിലും വൻ തീപ്പിടിത്തം. ആറു നില കെട്ടിടത്തിലാണ് വൻതീപിടിത്തമുണ്ടായത്. മണിക്കൂറുകളോളം ശ്രമിച്ചിട്ടും തീയണക്കാൻ പറ്റിയിട്ടില്ല. നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. സമീപസ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടയാൻ മാത്രമേ കഴിയൂ എന്നാണ് അഗ്നിശമന സേന വ്യക്തമാക്കുന്നത്.

റബറിന് തീപിടിക്കുന്നതാണ് തീയണക്കാനുള്ള ശ്രമം വിഫലമാകാൻ കാരണം. നിരവധി യൂണിറ്റ് ഫയർഫോഴ്‌സുകൾ സ്ഥലത്തുണ്ട്.

Latest News