Sorry, you need to enable JavaScript to visit this website.

കാസര്‍കോട് ഇരട്ടക്കൊലയില്‍ പീതാംബരന് നേരിട്ട് പങ്ക്; ഇന്ന് കോടതിയില്‍ ഹാജരാക്കും

കാസര്‍കോട്- പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പോലീസിനു മൊഴി നല്‍കിയതായി സൂചന. കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് നേരത്തെ കരുതിയിരുന്നത്.

http://malayalamnewsdaily.com/sites/default/files/2019/02/20/kasargod-murder.jpg

പീതാംബരന്‍

തനിക്കെതിരെ ആക്രമണമുണ്ടായിട്ടും പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും അപമാനം സഹിക്കാനാകാത്തതിനാലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി. അതേസമയം, കഞ്ചാവ് ലഹരിയില്‍ കൊല നടത്തിയെന്നാണ് പീതാംബരന്റെ സുഹൃത്തുക്കളായ ആറു പേരുടെ മൊഴി. ഇവരും കസ്റ്റഡിയിലാണ്.
ബുധനാഴ്ച രാവിലെ 11 ന് ഹൊസുദര്‍ഗ് കോടതിയില്‍ പീതാംബരനെ ഹാജരാക്കും. മുന്നാട് കോളേജിലുണ്ടായ അടിപടിയുമായി ബന്ധപ്പെട്ടാണ് പീതാംബരനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പീതാംബരനുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ശരത്‌ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ബേക്കല്‍ പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് കേസില്‍ ജാമ്യം കിട്ടിയ ശേഷം ശരത് ബേക്കല്‍ പോലീസിനോട് പരാതിപ്പെട്ടിരുന്നു.

 

Latest News