Sorry, you need to enable JavaScript to visit this website.

സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചു; സമരക്കാരെ ബലംപ്രയോഗിച്ച് നീക്കി

രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന പാറശാല സ്വദേശി ശ്രീജിത്തിനെ പോലീസ് ബലമായി നീക്കുന്നു.

തിരുവനന്തപുരം-സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചുനീക്കി. നഗരസഭയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തിന്റെ സഹായത്തോടെ ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു നടപടി. മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ല. ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകള്‍ പൊളിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, കുടില്‍ കെട്ടി വര്‍ഷങ്ങളായി ഇവിടെ സമരം നടത്തുന്നവര്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും പറയുന്നു.
കെ.എസ.്ആര്‍.ടി.സി എം.പാനല്‍ സമരക്കാരുടെ പന്തല്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റിന്റെ മുന്‍ഭാഗത്തെ എല്ലാ പന്തലുകളും നീക്കിയിട്ടുണ്ട്. സമരപ്പന്തലില്‍നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. ഇതിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
സഹോദരന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന പാറശാല സ്വദേശി ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടരുകയാണ്.


 

 

 

Latest News