റിയാദ് - വൈദ്യുതി ബില്ലുകൾ കൃത്യമായി അടക്കുന്നവർക്ക് പ്രത്യേക ഇളവുകളോ പ്രോത്സാഹനങ്ങളോ നൽകില്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി. വൈദ്യുതി ബില്ലുകൾ കൃത്യമായി അടക്കുന്നവർക്ക് സൗദി ഇലക്ട്രിസിറ്റി കമ്പനി പ്രത്യേക ഇളവുകളും പ്രോത്സാഹനങ്ങളും നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിയല്ലെന്ന് കമ്പനി പറഞ്ഞു.
സേവനങ്ങൾ നവീകരിക്കുന്നതിനും ഉപയോക്താക്കളുടെ ആവശ്യങ്ങളുമായി വേഗത്തിൽ പ്രതികരിക്കുന്നതിനും സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും കമ്പനി അവിരാമം ശ്രമിച്ചുവരികയാണെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.