റിയാദ് - മദീനയില്‍നിന്ന് നാട്ടിലേക്ക് മടക്കയാത്രക്കായി ജിദ്ദ വിമാനത്താവളത്തിലേക്ക് പോകവേ ഉംറ തീര്‍ഥാടക ബസില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പുന്നോളി മണ്ണില്‍ പരേതനായ ചോലക്കല്‍ അബൂബക്കറിന്റെ ഭാര്യ ഖദീജ (70) ആണ് മരിച്ചത്. മകള്‍ സുബൈദയും ഉംറ ഗ്രൂപ്പില്‍ കൂടെയുണ്ടായിരുന്നു.
പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അസ്‌ലം പാലത്തിന്റെ ഭാര്യ നമിഷ അസ്‌ലമിന്റെ മാതൃസഹോദരിയാണ്.
മക്കള്‍: സഫിയ, സുബൈദ, മുഹമ്മദ് സജു, നദീറ, ലൈല. മരുമക്കള്‍: ബഷീര്‍, ബാവ, ഷാനിബ, പരേതനായ ഖാദര്‍. മക്കയില്‍ ഖബറക്കം നടത്താന്‍ വേണ്ട നിയമ നടപടികള്‍ക്കായി ബന്ധുക്കള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.






