കോഴിക്കോട്- തങ്കമണിയെ കൊലപ്പെടുത്തിയ യുവതികളുടെ ടിക്‌ടോക് വൈറലായി. തങ്കമണിയാരെന്ന് ആലോചിച്ച് തലപുകയ്ക്കാന്‍ വരട്ടെ. അത് വെറുമൊരു കൂറയാണ്. കൂടിയാല്‍ നമ്മള്‍ പാറ്റയെന്ന് വിളിക്കാറുള്ള അതിന് തങ്കമണിയെന്ന് പേരിട്ടത് ലോകത്തുള്ളവരെല്ലാം എല്ലാ കാര്യത്തിനും തിരയുന്ന ഗൂഗിളാണ്.
ഗൂഗിള്‍ ട്രാന്‍സ്ലേറ്ററാണ് കോക്രോച്ച് എന്ന ഇംഗ്ലീഷ് വാക്കിന് തങ്കമണിയെന്ന അര്‍ഥം നല്‍കിയത്. ഈ തങ്കമണിക്കഥ രസകരമായി അവതരിപ്പിച്ചതിനാലാണ് യുവതികള്‍ക്ക് കൈയടി.







