ന്യൂദല്‍ഹി: പാക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ വിലക്ക്.
ജമ്മുകശ്മീരിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരെയും വിലക്ക് ബാധിക്കുമെന്നും എ.ഐ.സി.ഡബ്ലൂ.എ മുന്നറിയിപ്പ് നല്‍കി. രാജ്യമാണ് പരമ പ്രധാനം. അത് കഴിഞ്ഞേ മറ്റെന്തെങ്കിലുമുള്ളു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കൊണ്ട് എ.ഐ.സി.ഡബ്ലൂ.എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ രാജ്യത്തോടൊപ്പം നില്‍ക്കുന്നുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
നേരത്തെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക് താരങ്ങള്‍ക്ക് അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആ സമയത്ത് പാക് താരങ്ങളെ വെച്ച് ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന ഏതാനും സിനിമകള്‍ പ്രതിസന്ധിയിലാവുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.