പുല്‍വാമ- ജമ്മു കശ്മീരില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമയില്‍ വീണ്ടും ഏറ്റുമട്ടല്‍. ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പിന്‍ഗ്ലാന്‍ പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ച സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. രാവിലെ വെടിവെപ്പ് അവസാനിച്ച ശേഷം സൈന്യം പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രി വൈകിയാണ് സൈനികരും പോലീസും സി.ആര്‍.പി.എഫ് ജവാന്മാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സിവിലയനും കൊല്ലപ്പെട്ടതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.