ഇസ്‌ലാമാബാദ്- സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമരാന്റെ ഏഷ്യന്‍ പര്യടനത്തിന് തുടക്കമായി. ഇന്ന് വൈകുന്നേരം പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ വിമാനമിറങ്ങിയ കിരീടാവകാശിയെ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നേരിട്ടെത്തി സ്വീകരിച്ചു.
രണ്ട് ദിവസം പാക്കിസ്ഥാനില്‍ തങ്ങുന്ന കിരീടാവകാശിയെ വരവേല്‍ക്കാന്‍ പട്ടാള മേധാവികളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. സന്ദര്‍ശനം പ്രമാണിച്ച് പ്രധാനപ്പെട്ട റോഡുകളെല്ലാം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു.