പാക് വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റില്‍ സൈബറാക്രമണം

ഇസ്ലാമാബാദ്‌- ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നതിനിടെ പാക് വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. സൈറ്റിലേക്ക് കയറാനാകുന്നില്ലെന്ന് നിരവധി രാജ്യങ്ങളില്‍ നിന്ന് പരാതി ലഭിച്ചതായി മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നാണ് സൈബറാക്രമണം ഉണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഹാക്കര്‍മാരുടെ കടന്നാക്രമണം തടയാന്‍ ഐടി വിദഗ്ധരെ ചുമതലപ്പെടുത്തിയതായി പാക് ദിനപത്രമായ ഡോണ്‍ റിപോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനില്‍ ഈ വെബ്‌സൈറ്റിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ല. അതേസമയം സൗദി അറേബ്യ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആക്‌സസ് ചെയ്യാനാകുന്നില്ലെന്നാ പരാതികള്‍ ഉയര്‍ന്നത്.

Latest News