റിയാദ് - സൗദി കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹിഫ്‌സുറഹ്മാൻ മലയാളം ന്യൂസിനോട് പറഞ്ഞു. മുൻ നിശ്ചയ പ്രകാരം 19നാണ് രാജകുമാരൻ രണ്ടു ദിവസത്തെ ചരിത്രപ്രസിദ്ധമായ സന്ദർശനത്തിനായി ദൽഹിയിലെത്തുന്നത്.
അതിനിടെ, കിരീടാവകാശിയുടെ പാക് സന്ദർശനം ഒരു ദിവസത്തേക്ക് മാറ്റി. ഇന്നലെ പാക്കിസ്ഥാനിലെത്തേണ്ടിയിരുന്ന രാജകുമാരൻ ഒരു ദിവസം വൈകി ഇന്നാണ് തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തുകയെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വാർത്താ കുറിപ്പിൽ അറിയിച്ചു.