ജിദ്ദയില്‍ പാര്‍പ്പിട കേന്ദ്രത്തില്‍ തീപ്പിടിത്തം; ഏഴ് പേര്‍ക്ക് പരിക്കേറ്റു

ജിദ്ദ അൽമർവ ഡിസ്ട്രിക്ടിൽ ഇന്നലെ വൈകുന്നേരം നടന്ന തീപിടിത്തം 

ജിദ്ദ- അല്‍മര്‍വ ഡിസ്ട്രിക്ടില്‍ താമസ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ജിദ്ദ റെഡ് ക്രസന്റ് അതോറിറ്റി വക്താവ് അബ്ദുല്ല അഹ്മദ് അബൂസൈദ് പറഞ്ഞു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സാരമായി പരിക്കേറ്റ മൂന്ന് പേരെ അല്‍ജദ്ആനി ആശുപത്രിയിലും മറ്റുള്ളവരെ കിംഗ് ഫഹദ് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

Latest News