അര ലക്ഷം വീട്ടുജോലിക്കാർ കൂടി സൗദിയിൽ നിന്ന് മടങ്ങി

റിയാദ്- മൂന്ന് മാസത്തിനിടെ സൗദി അറേബ്യയില്‍നിന്ന് അരലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങി. രാജ്യത്ത് നിലവില്‍ 23 ലക്ഷം ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.  ഇതില്‍ 70 ശതമാനവും പുരുഷന്മാരാണ്.
ഗാര്‍ഹിക ജോലിക്കാര്‍ക്ക് പ്രതിമാസം 430 കോടി റിയാല്‍ ആണ് സ്വദേശികള്‍ വേതനം നല്‍കിവരുന്നത്. വേതനം രണ്ട് ശതമാനം ഉയര്‍ന്നിട്ടുണ്ട്.
2018 ല്‍ ശരാശരി വേതനം 1769 റിയാല്‍ ആയിരുന്നത് 1810 റിയാലായി വര്‍ധിച്ചു. പുരുഷന്മാര്‍ക്ക് ശരാശരി 1991 ഉം സ്ത്രീകള്‍ക്ക് 1585 റിയാലുമാണ് വേതനം. സ്വദേശങ്ങളിലേക്ക് മടങ്ങിയ വീട്ടുജോലിക്കാരിലും കൂടുതല്‍ പുരുഷന്മാരാണ്.
ഹോം മാനേജര്‍, ഡ്രൈവര്‍, സെര്‍വന്റ്, ക്ലീനര്‍, കുക്ക്, വെയ്റ്റര്‍, ഹോം ഗാര്‍ഡ്, ഹൗസ് ഫാര്‍മര്‍, ഹോം ടൈലര്‍ തുടങ്ങിയ പ്രൊഫഷനുകളിലാണ് ഗാര്‍ഹിക മേഖലയില്‍ വിദേശികള്‍ ജോലി ചെയ്യുന്നത്.

 

Latest News