Sorry, you need to enable JavaScript to visit this website.

സിംബാബ്‌വെയില്‍ സ്വര്‍ണ ഖനിയില്‍ വെള്ളപ്പൊക്കം; 60 തൊഴിലാളികള്‍ മരിച്ചെന്ന് സംശയം - Video

ഹരാരെ- സിംബാബ്‌വെയിലെ മശോനാലാന്‍ഡ് വെസ്റ്റ് പ്രവിശ്യയിലെ കഡോമയില്‍ ചൊവ്വാഴ്ച ഡാം തകര്‍ന്ന് അനധികൃത സ്വര്‍ണ ഖനിയില്‍ വെള്ളംകയറി ഉണ്ടായ അപകടത്തില്‍പ്പെട്ടപ്പെട്ട അറുപതോളം തൊഴിലാളികള്‍ മരിച്ചെന്ന് സംശയം. ദിവസങ്ങളായി ഇവര്‍ ഖനിക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്. അപകട സമയത്ത്, ആഴമേറിയ തുരങ്കങ്ങളായുള്ള ഖനിയില്‍ 60-70 തൊഴിലാളികള്‍ ഉണ്ടായിരുന്നതായി പൊതുമരാമത്ത് മന്ത്രി ജുലൈ മോയോ പറഞ്ഞതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. അതിനിടെ ശനിയാഴ്ച എട്ടു പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റു തൊഴിലാളികളെ കണ്ടെത്താനായിട്ടില്ല. കനത്ത മഴ തുടരുന്നതിനാല്‍ ഇവരെ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷ മങ്ങിയിരിക്കുകയാണെന്നും മന്ത്രി പറയുന്നു. ഖനിക്കുള്ളിലെ രണ്ട് തുരങ്കങ്ങളില്‍ നിന്ന് വെള്ളം വിജയകരമായി പമ്പ് ചെയ്തു പുറത്തുകളയാന്‍ കഴിഞ്ഞിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇനി തുടരാനാകുമെന്ന പ്രതീക്ഷയിലാണ്.

Latest News