കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.റോബിന്‍ കുറ്റക്കാരന്‍; ആറ് പ്രതികളെ വെറുതെ വിട്ടു

തലശ്ശേരി- കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരനാണെന്ന് കോടതി. കേസിലെ ആറു പ്രതികളെ വെറുതെ വിട്ടു. തലശ്ശേരി പോക്‌സോ കോടതിയാണ് വാദിഭാഗം കൂറുമാറിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് വൈദികനെതിരായ കേസ്. ഇടവക അംഗമായ തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, കല്ലുമുട്ടി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോ.സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫിലിയ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു.

 

 

 

Latest News