പൂനെയില്‍ പാക് അനുകൂല മുദ്രാവാക്യം  മുഴക്കിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ 

പൂനെ: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാ•ാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ റെയില്‍വേ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പൂനെയിലെ ലോനാവാലയില്‍ താമസിക്കുന്നവര്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.
ഇന്ത്യന്‍ റെയില്‍വേയില്‍ ജൂനിയര്‍ ടിക്കറ്റ് കലക്ടര്‍ ആയി ജോലി ചെയ്യുന്ന ഉപേന്ദ്രകുമാര്‍ ശ്രീവീര്‍ ബഹദൂര്‍ സിംഗ് (39) എന്നയാളെയാണ് പിടികൂടിയത്. 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യമാണ് ബഹദൂര്‍ സിംഗ് മുഴക്കിയത്. ഉടന്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നുവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 18 വരെ കസ്റ്റഡിയില്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.

Latest News